Monday, November 26, 2012

Thursday, January 27, 2011

rebuilt mullaperiyar

മുല്ലപ്പെരിയാര്‍ ഡാം



മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 17

( മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 115 അടിയിലേയ്ക്ക് താഴ്ന്നപ്പോള്‍)
ഇങ്ങനെ ഒരു യാത്ര തുടങ്ങിയതിന്റെ ഉദ്ദേശ്യം തന്നെ ഈ കാഴ്ച്ചകളൊന്നു ലോകരെ കാണിക്കുകയെന്നുള്ളതാണ്, ഈ ഡാമിനൊരു കുഴപ്പവുമില്ല എന്നു പറയുന്നവര്‍ ഈ പൊട്ടലുകളെക്കുറിച്ച് എന്തു പറയുന്നു ?,


ഡാമിലെ ജലനിരപ്പ് 115 അടിയില്‍ താഴ്ന്നാല്‍ മാത്രം ദൃശ്യമാകുന്ന ഈ പൊട്ടലുകള്‍ പകര്‍ത്താന്‍ അവര്‍ അനുവദിക്കില്ല എന്നുള്ളതാണ് വാസ്തവം, ഒരിക്കല്‍ ഇതു പകര്‍ത്താന്‍ കേരള സര്‍ക്കാര്‍ നേവിയെ വിളിച്ചു, ക്യാമറയും കുന്തവും കൊടച്ചക്രവുമായി നേവിയെന്ന കേന്ദ്ര സേനാ വിഭാഗത്തിലെ വിദഗ്ധര്‍, തേക്കടി ബോട്ട് ലാന്റിംഗില്‍ നിന്നു യാത്രതിരിച്ചു അണക്കെട്ടിലെ റിസര്‍വോയറില്‍ ഇറങ്ങും മുമ്പ്, ‘Call from the Top’, കേന്ദ്രത്തില്‍ നിന്നു വിളി, തിരിച്ചു പോന്നോളാന്‍, അതു താന്‍ ടാ തമിഴന്‍ !, ഒരു തടവു നിനച്ചാല്‍ നൂറു തടവു നിനച്ചമാതിരി. ഈ പൊട്ടിപ്പൊളിഞ്ഞ ഭിത്തിയാണ്, 5 ജില്ലകളിലെ ജനങ്ങളെ സംരക്ഷിക്കുന്നത്!,

( അണ്‍ക്കെട്ടിലെ വിള്ളലുകളിലൂടെ ജലം ഡാമിന്റെ ഭിത്തിക്കുള്ളിലേയ്ക്കു കയറുന്നു)



( കാലപ്പഴക്കത്താല്‍ അണക്കെട്ടിന്റെ ജലസമ്പര്‍ക്കമുള്ള ഭാഗത്തെ പ്ലാസ്റ്റര്‍ അടര്‍ന്ന് കല്‍ക്കെട്ടുകള്‍ ദൃശ്യമായ നിലയില്‍)



അണക്കെട്ടിന്റെ കല്‍കെട്ടുകള്‍ക്കിടയില്‍ കണ്ടൊരു വിടവ്






( അണക്കെട്ടിന്റെ പ്ലാസ്റ്ററുകള്‍ അടര്‍ന്ന നിലയില്‍)

മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാലും ഇടുക്കി തകരില്ലെന്നും എല്ലാം അവിടെ ചെന്ന് അടിഞ്ഞു നിന്നോളും എന്നാണ് തമിഴരുടെ വാദം, നല്ല വാദം തന്നെ !, എന്നു വെച്ചാല്‍ ഇവയ്ക്കിടയില്‍ താമസിക്കുന്ന പതിനായിരക്കണക്കിനു മനുഷ്യര്‍ ചത്തു പൊന്തിക്കോട്ടേന്ന് !!,

( വണ്ടിപ്പെരിയാര്‍ ടൌണിന്റെ തുടക്കം)

വള്ളക്കടവിലേയും വണ്ടിപ്പെരിയാറിലേയും പീരുമേട്ടിലേയും തുടങ്ങി ഇടുക്കി വരേയുമുള്ള സര്‍വ്വരുടേയും സര്‍വ്വതും നശിച്ചോട്ടേന്ന് !!! ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!

(ഇടുക്കി അണക്കെട്ടു നിറഞ്ഞു കവിഞ്ഞപ്പോള്‍)

ഇത്തവണ മുല്ലപ്പെരിയാറിലെ കോണ്ട്രിബ്യൂഷന്‍ ഇല്ലാതെ തന്നെ ഇടുക്കി അണക്കെട്ടു നിറഞ്ഞു തുറന്നു വിടേണ്ട അവസ്ഥയിലെത്തിയതായിരുന്നു, അപ്പോള്‍ അവിടുത്തെ മുഴുവന്‍ ജലവും എത്തിയാലത്തെ അവസ്ഥ എന്താകും ?, അണക്കെട്ട് പൊട്ടിവരുന്ന മഹാ പ്രവാഹത്തില്‍ ജലം മാത്രമല്ല ഉണ്ടാകുക, പെരിയാര്‍ റിസര്‍വു വനത്തിലെ കൂറ്റന്‍ മരങ്ങളും, പട്ടണങ്ങളിലെ കെട്ടിടങ്ങളടക്കമുള്ള മനുഷ്യനിര്‍മ്മിതകളെല്ലാം ഉണ്ടാകും, ഇതിനെയെല്ലാം പ്രതിരോധിക്കാനുള്ള കരുത്ത് ഇടുക്കി അണക്കെട്ടിലെ കനേഡിയന്‍ ടെക്നോളജിക്കുണ്ടാവുമോ ? ഇടുക്കി അണക്കെട്ടു തകര്‍ന്നാല്‍ എറണാംകുളം ഹൈക്കോര്‍ട്ടിന്റെ അഞ്ചാം നിലവരെ വെള്ളം ഉയരുമെന്നാണ് കണക്ക് !.


(എറണാംകുളത്തെ ഹൈക്കോര്‍ട്ട് കെട്ടിടം)

മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുന്നുവെന്നാണ് ആരോപണം, ഇതെല്ലാം അറിഞ്ഞാല്‍ മിണ്ടാതിരിക്കുന്നതെങ്ങിനെ, ഇനിയും ചില കാഴ്ച്ചകള്‍ കൂടിയുണ്ട്,
....................അപ്പോഴെങ്ങനാ മടുത്തോ.....?


മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 16

സുഹൃത്തുക്കളെ, ഇനിയല്‍പ്പം ശബ്ദമുണ്ടാക്കാതെ നടക്കണെ, കാട്ടാനയേയും കാട്ടുപോത്തിനേയും മാത്രമല്ല ഇനി നമുക്ക് ഡാമിലെ തമിഴ്നാടു സുഹൃത്തുക്കളേയും സൂക്ഷിക്കണം, അവരറിയാതെ നമുക്കു ചില എക്സ്ക്ലൂസ്സീവ് ദൃശ്യങ്ങള്‍ കാണാം, റെഡ്യല്ലേ !


ഡാമിനു പിന്‍ വശമാണിത്, ഒരു ചെറിയ വാതില്‍ കണ്ടില്ലേ, ഡാമിന്റെ ഉള്‍വശത്തേയ്ക്കുള്ള വഴിയാണത്, ഗ്യാലറിയിലേയ്ക്ക്..




ഗ്യാലറിയിലേയ്ക്കുള്ള ഗെയിറ്റ്, മലയാളീസിന്റെ മുന്നില്‍ ഇതെപ്പോഴും അടഞ്ഞുതന്നെയിരിക്കും, അവരുടെ നിലപാടിന്റെ പ്രതീകമായി.. ഡോണ്ട് വറി, നമുക്കു കള്ളത്താക്കോലിടാം, അല്ല പിന്നെ...



ഇതാണു ഗ്യാലറി, വലതു വശത്തെ ഭിത്തിയാണു ജലസംഭരണിയോടു ചേര്‍ന്നു നില്‍ക്കുന്നത്, അധികസമയം ഇതിനകത്തു നില്‍ക്കാന്‍ പറ്റില്ല, ഓക്സിജന്‍ കുറവായതിനാല്‍ ബോധക്ഷയം വരെ സംഭവിക്കാം.



ഇതു കണ്ടോ നല്ല സുന്ദരനൊരു വിള്ളല്‍, ഇത് എയര്‍ ഹോളും മറ്റുമൊന്നുമല്ല, അണക്കെട്ടിന്റെ രണ്ടു പാളികള്‍ ചേര്‍ത്തു വെച്ചിടത്ത്, കാലപ്പഴക്കത്താല്‍ രൂപപ്പെട്ട വിള്ളലാണ്, ഇതു കാണിച്ച് ഡാമിനു ബലക്ഷയമുണ്ടെന്നു പറഞ്ഞാല്‍, അതിക്രമിച്ചു കയറിയതിനു നമ്മളെ പിടിച്ചകത്തിടും എന്നല്ലാതെ ഒരു കാര്യവുമില്ല.



ഇത്തരം വിള്ളലുകളിലൂടെയും എയര്‍ ഹോളിലൂടേയും വരുന്ന ജലം ( സീപേജ് വാട്ടര്‍) അളക്കുന്നതിവിടേയാണ്, ആ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഡാമിന്റെ ബലക്ഷയം കണക്കാക്കുന്നത്,
യഥാര്‍ത്ഥ അളവെന്താണെന്നു അവന്മാര്‍ക്കുമാത്രമേ അറിയുള്ളൂ, മലയാളീസിനെ അങ്ങോട്ടടുപ്പിക്കാത്തിടത്തോളം കാലം അവര്‍ തരുന്ന കണക്കു വിശ്വസിക്കാനെ തരമുള്ളൂ.
-യാത്ര തുടരുന്നു...
Posted by Paachu / പാച്ചു at 12:02 PM 3 comments

Sunday, December 23, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 15

അണക്കെട്ടിന്റെ സ്കെച്ചാണിത്, നമ്മളിപ്പോള്‍ മെയിന്‍ ഡാമിന്റെ മുകളിലാണ്, ഇനി ഒരു മണ്‍തിട്ട, സാന്‍ഡ് ഡാമെന്നറിയപ്പെടുന്നു, ശേഷം ബേബി ഡാം, ചെറിയ ഒരു ഡാം - നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്ന് പറയപ്പെടുന്നു.

ഇതാണ് സാന്‍ഡ് ഡാമിനു മുകള്‍ വശം, ഇതിലൂടെ നടന്ന് ബേബി ഡാമില്‍ കയറാം, അട്ട എപ്പൊ കടിച്ചൂന്ന് ചോദിച്ചാല്‍ മതി !


ഇതാണ് ബേബി ഡാമിനു മുകള്‍ വശം, ബലക്ഷയത്തിനു കുപ്രസിദ്ധിയാര്‍ജ്ജിച്ചത്, ഒരു കയ്യാലയുടെ ബലമേ ഉള്ളൂവെന്ന് വിദഗ്ധര്‍ അടക്കം പറയുന്നു. ഇതിന് ഏതാനും അടി താഴെ നല്ല രീതിയില്‍ ചതുപ്പുണ്ട്, അണക്കെട്ടിനടിയിലൂടെയുള്ള ചോര്‍ച്ചകൊണ്ടാണതെന്നു പറയപ്പെടുന്നു.

ബേബി ഡാമിന്റെ മുന്‍ വശം, ഇങ്ങനെ കാണാന്‍ സാന്‍ഡ് ഡാമിനടുത്തൂടെ താഴേയ്ക്കിറങ്ങണം, കുഴപ്പമെന്താണെന്നു വെച്ചാല്‍ ഇതു ആനത്താരിയാണ്, മീന്‍സ് ആനകളുടെ ഫുട്പാത്, ഈ വഴിയ്ക്ക് മനുഷ്യര്‍ വന്നാല്‍ ചിലപ്പൊള്‍ തട്ടു കിട്ടിയെന്നും വരാം, ചിലപ്പോള്‍ നമ്മള്‍ തിരിച്ചിറങ്ങുമ്പോഴാകും അവര്‍ പിന്നാലെ വന്ന് ആക്രമിക്കുക.




എന്റമ്മോ , ദാണ്ടേ പിന്നാലെ വന്നിരിക്കുന്നു !, ഓടിക്കോ , ഒറ്റയാനാ , പടം പിന്നെയെടുക്കാം , അല്ലേ നമ്മള്‍ പടമാകും !


-യാത്ര തുടരുന്നു...


മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 14

എന്നാ പിന്നെ നടന്നു തുടങ്ങാം, ല്ലേ ?, ഈ പ്രദേശത്ത് നന്നായി കോടയുണ്ട്, നോക്കിയിരിക്കേ മഞ്ഞുവന്നു കാഴച്ച മറയ്ക്കും

ഡാമിനു മുകളില്‍ കാണുന്ന ഒരു സംഭവമാണിത്, 1979 -ല്‍ ഡാമിനു ബലക്ഷയമുണ്ടെന്ന് വിദഗ്ദ കണ്ടെത്തലിനെ തുടര്‍ന്ന് പുതിയ ഒരണക്കെട്ട് നിര്‍മ്മിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതായിരുന്നു, എന്നാല്‍ പിന്നീട് തമിഴ്നാടതില്‍ നിന്നു പിന്നോട്ട് പോകുകയും ഡാം ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു, അതിനായ് ടണ്‍ കണക്കിനു സിമന്റ് ഉപയോഗിക്കുകയും പോരാഞ്ഞു ഡാമില്‍ കമ്പികള്‍ ഇറക്കുകയും ചെയ്തു ( കേബിള്‍ ആങ്കറിങ്), അത്തരത്തില്‍ ഇറക്കിയ കമ്പികളില്‍ ചിലതാണിവ, ഇപ്പോള്‍ ഡാമിന്റെ 40 % സിമന്റാണ്, അതിലാണ് ഡാം നില നില്‍ക്കുന്നത്.

പെരിയാര്‍ ജലാശയത്തിന്റെ ഡാമിനു മുകളില്‍ നിന്നുമുള്ള ദൃശ്യം, സന്ധ്യാസമയത്ത് ഈ ജലാശയം കാണുന്നത് ഒരനുഭവം തന്നെയാണ്.



ഡാമിന്റെ മറുവശത്തുകാണുന്നത് കാടാണ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ്, ഡാമിലൂടെ വരുന്ന സീപേജ് വെള്ളം (ഒരു തരം ചോര്‍ച്ച തന്നെ) ഇവിടുത്തെ വന്യജീവികളുടെ കുടിവെള്ളം കൂടിയാണ്.


നോക്കൂ, ഡാമിനു തൊട്ടു താഴെ സീപേജ് വെള്ളത്തില്‍ നീരാടാന്‍ എത്തിയ കാട്ടുപോത്തിന്‍ കൂട്ടത്തെ കണ്ടോ !





മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 13

പടം എടുക്കേണ്ടവര്‍ സെക്യൂരിറ്റികള്‍ കാണുന്നതിനു മുന്‍പ് വേഗം എടുത്തോളൂ, മൊബൈലിലെങ്കില്‍ മൊബൈലില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മുകള്‍ ദൃശ്യം


അണക്കെട്ടിന്റെ പിന്‍ വശം, ആനകളും കാട്ടുപോത്തുകളും ഇവിടെ ലാവിഷായി ഉണ്ട്



ഇനി അണക്കെട്ടിന്റെ മുകളിലൂടെ ഒന്നു നടക്കാം

.......യാത്ര തുടരുന്നു


മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 12

ഇതാണു ഡാമിന്റെ മുഖം, നിര്‍മ്മാണത്തില്‍ പങ്കെടുത്ത എല്ലാ ബ്രിട്ടിഷ് ഉദ്യോഗസ്ഥരുടേയും പേരുകള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡാമിനു എപ്പോഴും പോലിസ് കാവലുണ്ടാകും, കേരളപോലീസിനാണു ഡ്യൂട്ടി, അതുകൊണ്ട് എല്ലാ വാര്‍ത്തകളും കേരളത്തിനു കിട്ടും, അതൊഴിവാക്കാന്‍ കെ.പി. യെ ഒഴിവാക്കി കേന്ദ്ര ഏജന്‍സിയേയോ മറ്റോ ഏല്‍പ്പിക്കാന്‍ തമിഴര്‍ കുറേ ശ്രമിച്ചതാ, നടന്നില്ല, ഇങ്ങോട്ടേയ്ക്കു ഡ്യൂട്ടി കിട്ടുന്നത് മുജ്ജന്മത്തിലെ കര്‍മ്മദോശം കൊണ്ടാണെന്നു പോലീസന്മാര്‍ അടക്കം പറയുന്നു.
ഡാമിന്റെ തറക്കല്ല്, 1895 ല്‍ സ്ഥാപിച്ചത് !



മുല്ലപ്പ്പെരിയാറിലേയ്ക്കൊരു യാത്ര - 11


ഡാമിലേയ്യ്ക്കു കയറിച്ചെല്ലുമ്പോള്‍ ആദ്യം കാണുന്ന കാഴ്ച്ച, ഈ മൂപ്പരെ പേരാണു ‘ജെ. ബെന്നി ക്വിക്ക്’, ബ്രിട്ടീഷുകാരുടെ മദ്രാസ് ഗവണ്മെന്റിനു കീഴില്‍ ജോലിചെയ്തീരുന്ന ഈ എഞ്ചിനീയര്‍ തമിഴ്നാട്ടിലെ ചില ജില്ല കളിലെ രൂക്ഷമായ ജലക്ഷാമത്തിനു പരിഹാരം കാണാന്‍ ശ്രമിക്കുകയും ഈ അണക്കെട്ടിന്റെ സാധ്യത കണ്ടെത്തുകയും ചെയ്തു, ‍ഈ ഡാമിന്റെ നിര്‍മ്മാണചുമതലയും അദ്ദേഹത്തിനായിരുന്നു എന്നും പറയപ്പെടുന്നു, ഇക്കാലത്തു പോലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള, ഘോരവനത്തിനകത്തു സ്ഥിതി ചെയ്യുന്ന, ഈയിടത്തില്‍ 100 വര്‍ഷങ്ങള്‍ക്കു മുമ്പിവര്‍ പെരിയാറിനു അണകെട്ടാന്‍ ആരംഭിച്ചു !, എന്നാല്‍ വ്യാപകമായ മനുഷ്യ / സ്വത്തുനാശത്തിലായിരുന്നു അതു കലാശിച്ചത്, തുടര്‍ന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ ആ നിര്‍മ്മാണത്തില്‍ നിന്നു പിന്തിരിഞ്ഞു, എന്നാല്‍ ശ്രീമാന്‍ ബെന്നിക്വിക്ക് പിന്തിരിഞ്ഞില്ല, ഇംഗ്ലണ്ടില്‍ അദ്ദേഹത്തിനുണ്ടായിരുന്ന മുഴുവന്‍ ആസ്തികളും വിറ്റ് അദ്ദേഹം ഡാമിന്റെ അണക്കെട്ട് സ്വന്തം ഉത്തരവാദിത്വത്തില്‍ ആരംഭിച്ചു, അതിന്റെ കണക്കറിഞ്ഞ ലോകവിവരമുള്ള എന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞത് ആ തുക ഇന്നും ഇമ്മിണി വെല്യ ഒന്നാണെന്നാണ്, പൊതുനിര്‍മ്മാണങ്ങളില്‍ വെട്ടിപ്പു നടത്തി സ്വന്തം ആസ്തികൂട്ടുന്ന ഇന്നിന്റെ നേതാക്കള്‍ക്കു സ്വന്തം സ്വത്തുവകകള്‍ വിറ്റ് അന്യദേശത്തെ ജനങ്ങള്‍ക്കുവേണ്ടി റിസ്കെടുത്ത ആ വിദേശി ഒരു മണ്ടനായിരിക്കാം, എന്തായാലും അദ്ദേഹത്തിന്റെ ഇച്ഛാ ശക്തിക്കുമുന്‍പില്‍ പെരിയാറും കടുവകളും കട്ടാനകളും തോറ്റു, ഡാമുയര്‍ന്നു, അന്നത്തെ സാങ്കേതിക വിദ്യയില്‍ ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ന്ന ഒരു മിശ്രിതമായിരുന്നു നിര്‍മ്മാണത്തിനുപയോഗിച്ചിരുന്നത്, അതു സൂക്ഷിച്ചിരുന്ന അറകളും നിര്‍മ്മാണത്തിനിടയില്‍ മരണപ്പെട്ട / കൊല്ലപ്പെട്ട തൊഴിലാളികളുടെ ശവകുടീരങ്ങളും ഇപ്പോഴും അവിടെയുണ്ടു- കാട്ടിനുള്ളില്‍ - കാട്ടാനകളുടെ വികൃതികള്‍ അതിജീവിച്ച്, വിഷപ്പാമ്പുകളുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആയി, പുതുമുറയിലെ മടിയന്മാരെ പരിഹസിച്ച്, ഇപ്പോഴും അവ തലയുയര്‍ത്തി നില്‍ക്കുന്നു.
വീജയകരമായി പണിപൂര്‍ത്തിയാക്കിയപ്പോള്‍ ബി.ക്വിക്കിന്റെ നിര്‍മ്മാണത്തെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തിനു ചിലവായതെല്ലാം തിരിച്ചുകൊടുക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ ആ റിസ്കെടുക്കലിന്റെ മഹത്ത്വം തിരിച്ചറിയണമെങ്കില്‍ കുമിളിയില്‍ നിന്ന് ലോവര്‍ ക്യാമ്പ് വഴി തമിഴ്നാട്ടിലേയ്ക്കു പോകണം, അഞ്ചു ജില്ലകള്‍, തൊഴില്‍ കൃഷി മാത്രം, വഴിനീളെ നിരന്നു നില്‍ക്കുന്ന പഴം പച്ചക്കറി തോട്ടങ്ങള്‍, ഇതിനെല്ലാം കാരണം ഈ ജലം മാത്രം, അതിനാ‍ല്‍ ബെന്നിക്വിക്ക് അവര്‍ക്കു ദൈവമാണ്, ഒരു മനുഷ്യന്റെ പ്രവൃത്തി നൂറുവര്‍ഷമായി അഞ്ചു ജില്ലകളില്‍ പരന്നു കിടക്കുന്ന ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നു, ഒരു മനുഷ്യ ജന്മം കൊണ്ടു അതില്‍ കൂടുതലെന്തു നേടാന്‍ !

Tuesday, September 28, 2010

എനിക്ക് ഒരു ജോലി
ഞാന്‍ I.T.I പഠനം ഒക്കെ കഴിഞ്ഞു നാട്ടില്‍ തിരിച്ചു എത്തി .ഇനി ഒന്ന് നാട്ടില്‍ ഒക്കെ ചുറ്റി തിരിയണം .പഠനം ഒക്കെ കുറച്ചു നാള്‍ കഴിഞ്ഞു മതി .അടു വരെ ഒന്ന് അടിച്ചു പൊളിക്കണം.അടിച്ചു പൊളിക്കാന്‍ കയ്യില്‍ നായ പൈസ ഇല്ല .എന്താ ചെയ്യുക ....അങ്ങനെ ഒരു ദിവിസം എന്റെ കൂടെ പഠിച്ച ബൈജു നെ കണ്ടു മുട്ടി അവന്‍ ഡിഗ്രീ 2 nd ഇയര്‍ ആണ് അവനോടു കരയണം പറഞ്ഞു "എടാ എനിക്ക് ഒരു ചെറിയ പണി വേണം വീട്ടില്‍ കൈ നീട്ടാന്‍ വയ്യ "അവന്‍ എനിക്ക് ഒരു ബേബി ചേട്ടനെ പരിചയപെടുത്തി .അങ്ങനെ കല്‍ പണിക്ക് ഹെല്പേര്‍ തസ്തികയില്‍ ജോലി കിട്ടി ...
ഒന്നാം ദിവിസം
ഒരു കെട്ടിടം പൊളിക്കാന്‍ ആയിരിന്നു അടു പിന്നെ ഇസ്ടമുള്ള പണി ആണല്ലോ എല്ലാം തള്ളി പൊളിക്കാന്‍ ...അന്ന് അങ്ങനെ കടന്നു പോയി
രണ്ടാം ദിവിസം
അടെ കെട്ടിടടിന്റെ ബാക്കി പൊളിക്കാന്‍ ആയിരിന്നു അന്ന് പക്ഷെ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു കുറച്ചു സദനങ്ങള്‍ പോളിക്കാടെ അടര്‍ത്തി എടുക്കണം എന്നാലും കുഴപ്പം ഇല്ല ഡെയിലി 150 രൂപ കിട്ടും ഈ പണി കൊള്ളാം ഒരു ആഴ്ച്ച പണി എടുക്കാം കിട്ടുന്ന കാശിനു ഒന്ന് അടിച്ചു പൊളിക്കാം
മൂനാം ദിവിസം
പതിവ് പോലെ ഞാന്‍ പണിക്കു ചെന്ന് എന്നോട് പറഞ്ഞു
ഇന്ന് നിനക്ക് സിനിമ സംവിധയകന്‍ വിനിയന്റെ വീട്ടില്‍ ആണ് ജോലി മനസ് ഒന്ന് പുളകം കൊണ്ട് ഹോ എനിക്ക് വയ്യ ഇന്ന് എനിക്ക് കൈവന്ന ഭാഗ്യം ഓര്‍ത്തിട്ട്‌ ഒരു സിനിമ സംവിധയകന്‍ എന്റെ മനസ്സില്‍ എന്ടാണ് അപ്പൊ തോന്നിയതു എന്ന് പറഞു തരാന്‍ വയ്യ ...
അങ്ങനെ ഞാന്‍ സിനിമ സംവിധയകന്‍ വിനിയന്റെ വീട്ടില്‍ എത്തി ഒരു രണ്ടു നില മാളിക അവടെ പണി നടക്കുന്നു അങ്ങനെ ഞാന്‍ അവിടെ ചാര്‍ജ് എടുത്തു അവിടെ രണ്ടു പനികരും ഒരു ഹെല്പേര്‍റം ഉണ്ടായരിന്നു
ഞാന്‍ ചെന്ന് എന്ടാണ് ഞാന്‍ ചെയ്യണ്ടേ എന്ന് ചോദിച്ചു അപ്പൊ എന്നൊട്ട് പറഞ്ഞു കുറച്ചു ഇഷ്ടിക തഴട്ടു നിന്നും എടുത്തു മുകിളില്‍ കൊണ്ട് വന്നു വെക്കാന്‍ 40 സ്റെപ് കയറി മുകളില്‍ എത്തിക്കണം ഹോ ഇട് കുറച്ചു കടുപ്പം തന്നെ എന്ട ചെയ്യുക നനഞ്ഞു ഇനി കുളിച്ചു കയറുക തന്നെ ഇസ്തിക ചുമക്കാന്‍ അങ്ങനെ തുടങ്ങി ഞാന്‍ ചോദിച്ചു എത്രണ്ണം വേണ്ടി വരും അപ്പൊ എന്നോട് പറഞ്ഞു ആ ഇരിക്കുന്ന മുഴുവന്‍ അങ്ങ് ചുമന്നോ എന്ന് ....ഇഷ്ടിക നോക്കിയപ്പോ കണ്ണില്‍ ഇരിട്ടു കയറി ഒരു ലോഡ് ഇഷ്ടിക കാണും ഹോ ഭീകരം ...
അങ്ങനെ ചുമട് തുടങ്ങി....
കുറ്റം പറയരുതല്ലോ നല്ല ഒന്നാം തരം ഇസ്തിക ഒറ്റ വണ്ണം അടുനോട്ട പൊക്കം ഹോഒ ഓര്‍ക്കാന്‍ കൂടി വയ്യ 11:30 aayi ഒരു ചായ കുടി നടത്തി അപ്പൊ കുറച്ചു റസ്റ്റ്‌ കിട്ടി ആ സന്ദോഷം നീണ്ടു നിന്നില വീണ്ടും ചുമട് തുടങ്ങി കണ്ണില്‍ നിന്നും വെള്ളം വന്നു പോയി ഹോ.... ഭീകരം
ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ നേരം ആയി ഭക്ഷണം കഴിച്ചു വീണ്ടും വന്നു പണി തുടങ്ങി.ഇടക് ഇടക് ഞാന്‍ മുകളില്‍ ചെന്ന് കുറച്ചു സമയം റസ്റ്റ്‌ എടുക്കും . ഞാന്‍ മുകളില്‍ ചെന്ന് നില്‍കുമ്പോ ആ ഹെല്പേര്‍ ചേട്ടന്‍ ചോദിക്കും തീര്‍ന്നോ എന്ന് ഞാന്‍ പറയും ഇല്ല എന്നാ ബാകി കൂടി ചുമന്നോ...പിന്നെ അദ്ദേഹം കുറച്ചു ഉപടെസവും തരാന്‍ മറന്നില്ല .അവിടെ ചട്ടി ഉണ്ട് അടു കൊണ്ടുപോയി ആദില്‍ വെച്ച് ചുമന്നാല്‍ പെട്ടന്ന് തീരും ചട്ടി എന്ന് ആ ......... മോന്‍ ഉദ്ദേശിച്ചത് ഒരു ചരുവാന്‍ ആയിരിന്നു എന്റെ അമ്മോ 5 ഇസ്തികക്ക് ഇതിലും ഭാരം കുറവാ. 2 പ്രാവശ്യം ഞാന്‍ ആദില്‍ ചുമന്നു നോക്കി ഹോ ആദ്യം 8 ennam വീതം കെടികൊണ്ടിരുന്ന ഇനിക്ക് 4 എണ്ണമേ പറ്റുന്നുള്ളൂ അയാളുടെ ബുദ്ധി ഞാന്‍ വേണ്ടാ എന്ന് വെചൂ...
അങ്ങനെ വാശിക്ക് എല്ലാ ഇസ്തികയും ചുമന്നു തീര്‍ത്തു യുദ്ധം ജെയച്ച യോദ്ധാവിനെ പോലെ മുകളില്‍ ചെന്ന് ഞാന്‍ നെഞ്ഞും വിരിച്ചു നിന്ന് എന്റെ നില്പ് കുറച്ചു അദികം നേരം ആയപ്പോ ഹെല്പേര്‍ ചേട്ടന്‍ എന്നോട് ചോദിച്ചു എന്ട തീര്‍ന്നോ ഞാന്‍ വളരെ സന്തോഷത്തോടു പറഞ്ഞു തീര്‍ന്നു ...ബു ഹഹഹ ....മനസ്സില്‍ ചിരിച്ചതാ കേട്ടോ ...
അദ്ദേഹം എന്നോട് പറഞ്ഞു ഹ കൊള്ളാം ......ധ ഈ ചക്ക കൊണ്ടുപോയി ചരല്‍ നിറച്ചോ
എന്നിട്ട് അത് ചുമക്കാന്‍ തുടങ്ങിക്കോ .....
nb : ആ പനിയുടെ കാശ് കൂടെ വാങ്ങാന്‍ ഞാന്‍ പിന്നെ അങ്ങോട്ട്‌ പോയിട്ട ഇല്ല ....വെറുത പോയി .......

Wednesday, September 8, 2010

http://www.youtube.com/watch?v=gTkk7LGXypg&feature=player_embedded

keralaperiyarissue.JPG




മുകളിലുള്ള ചിത്രം/ അറ്റാച്ച് മെറ്റ്ന് കണ്ടിട്ട് എന്താണ് മനസ്സിലാവുന്നത്? അറിയില്ലെ?
നമ്മുക്കിനി അറബികടലില്‍ അടിഞ്ഞ് കൂടാം....! അതെ, ആ വെള്ള നിറത്തില്‍ കാണുന്ന ഭാഗം
മുഴുവന്‍ ‘ മുല്ലപ്പെരിയാര്‍ ഡാം” തകര്‍ന്നാല്‍ അറബികടലിലേക്ക് കുത്തിയൊഴുകും..!!
35 ലക്ഷം ജീവന്‍ പൊലിയും...! മറ്റ് വാര്‍ത്തകളുടെ അതിപ്രസരത്തില്‍ മുങ്ങിപ്പോയ ഈ
വാര്‍ത്ത വീണ്ടും പൊതു ജന ശ്രദ്ധയില്‍ പെടുത്തേണ്ടതാണെന്ന ആവശ്യകത വരുന്നു.
ഒരു അപകടം സംഭവിക്കുമ്പോള്‍ മാത്രം കണ്ണ് തുറക്കുന്ന നമ്മുക്ക് ഇതും കണ്ടില്ലന്ന് നടിച്ച്
തള്ളിക്കളയാമോ?
കഴിയുന്നതും ഈ മെയില്‍ കഴിയുന്നത്ര ഫോര്‍വേഡ് ചെയ്ത് പൊതുജനശ്രദ്ധ ചെലുത്തി
അതിന്‍റെ പ്രാധ്യാനത്തെ കുറിച്ച് ജനങ്ങളെ ബോധാവാന്മാരാക്കുക..!



READ MORE..!!



കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രമുഖ മാദ്ധ്യമങ്ങളിലൊക്കെമുല്ലപ്പെരിയാറിനെപ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാകാന്‍ പോകുന്നു, അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു, മൂന്നിടത്ത് കൂടി ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, എന്നുതുടങ്ങി ഭീതിജനകമായ വാര്‍ത്തകളാണ് ദിവസവും വന്നുകൊണ്ടിരുന്നത്.

കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍ .

ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.

1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ ബെന്നി കുക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.

കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്നാടാണ് ഡാമിന്റെ ഉടമസ്ഥര്‍ . അക്കഥകളൊക്കെ പറയാന്‍ പോയാല്‍ മണ്ടത്തരങ്ങളുടെ സര്‍ദാര്‍ജിക്കഥ പരമ്പര പോലെ കേട്ടിരുന്ന് ചിരിക്കാനുള്ള വകയുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മദുര, ദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മദുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയാണുണ്ടായത്. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിനു 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും . 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.

അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയായിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. (ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോയെന്നറിയില്ല.) ഡാം പൊട്ടിയാലും തമിഴ്നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?

ആയുസ്സെത്തിയ അണക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് ജില്ലകളിലെ ജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ റോഡിലിറങ്ങാനും പറ്റില്ല, വീട്ടിലിരിക്കാനും പറ്റില്ല. ഇടുക്കിയിലുള്ള ഒരു ബ്ലോഗ് സുഹൃത്ത് ഈയിടയ്ക്ക് എന്നോട് പറഞ്ഞു അദ്ദേഹം തെങ്ങ് കയറ്റം പഠിക്കാന്‍ പോകുകയാണെന്ന്. തെങ്ങ് കയറ്റം പഠിക്കുന്നത് നല്ലതാണ്. തെങ്ങുകയറ്റത്തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് കുറച്ച് കാലം തേങ്ങയിടാന്‍ മറ്റാരേയും ആശ്രയിക്കേണ്ടി വരില്ല എന്നല്ലാതെ, ഡാം പൊട്ടുന്ന സമയത്ത് തെങ്ങില്‍ക്കയറി രക്ഷപ്പെടാമെന്നൊന്നും ആരും കരുതേണ്ട. എറണാകുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍പ്പിന്നെ ഇടുക്കിയിലുള്ള തെങ്ങിന്റെ മണ്ടയില്‍ക്കയറി രക്ഷപെടാമെന്നുള്ളത് വ്യാമോഹം മാത്രമല്ലേ ?

അപകടം എന്തെങ്കിലും പിണഞ്ഞാല്‍ , കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല.

കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍ ‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും. നദീജലം നഷ്ടമായതുകൊണ്ട് തേനി, മദുര, ദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജിമാര്‍ക്ക് നേരെ പൊതുജനം ആക്രമണം അഴിച്ചുവിട്ടതുപൊലെ കണ്‍‌മുന്നില്‍ വന്നുപെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാരപ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയകലാപംതന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് വരും.

ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണസംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും, ചാരി, വീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താനാകാതെ പ്രജകളെ പരിപാലിക്കുന്നെന്ന പേരില്‍ നികുതിപ്പണം തിന്നുകുടിച്ച് സുഖിച്ച് കഴിഞ്ഞുപോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുത്ത് തലസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കും അയച്ചുകൊണ്ടിരിക്കും. ആ രാഷ്ടീയവിഷജീവികളൊക്കെയും ഇടതും, വലതും, കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാളസമൂഹത്തെയൊന്നാകെ കൊള്ളയടിക്കും.

1979 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്.

രണ്ടാഴ്ച്ച മുന്‍പ് അതിശക്തമായ മഴകാരണം തമിഴ്നാട്ടിലെ ആളിയാര്‍ ഡാം തുറന്ന് വിട്ടപ്പോള്‍ പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് വിലപ്പെട്ട മനുഷ്യജീവനൊപ്പം 50 കോടിയില്‍പ്പരം രൂപയുടെ നാശന‍ഷ്ടങ്ങളാണുണ്ടായത്.

2006 ആഗസ്റ്റില്‍ കനത്തമഴകാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ ദുരന്തത്തിന്റെ ബാക്കിപത്രങ്ങള്‍ കുറേനാളുകള്‍ക്ക് ശേഷമാണെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയതു്‌ രാത്രിയായതുകൊണ്ടു്‌ ഗ്രാമവാസികളില്‍ പലരും ഉറക്കത്തില്‍ത്തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിനു്‌ കന്നുകാലികളും, മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഭൂപ്രകൃതിയിലുള്ള പ്രത്യേകത കാരണം മാസങ്ങളോളം ഈ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടന്നു്‌ ബുദ്ധിമുട്ടുണ്ടാക്കി.തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഈ ഡാമില്‍ നിന്നൊഴുകിയ വെള്ളം ഒരുപാടു്‌ നാശങ്ങള്‍ വിതച്ചു. ഗുജറാത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുന്‍സൈനികനും ഹെലിക്കോപ്റ്റര്‍ പൈലറ്റുമായ എന്റെ അമ്മാവന്‍ ക്യാപ്റ്റന്‍ മോഹന്റെ അടുക്കല്‍ നിന്ന് ആ ദുരന്തത്തിന്റെ മറ്റൊരു ഭീകരമുഖം മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇതൊക്കെക്കൊണ്ടാകാം 2 കൊല്ലത്തിലധികമായി, എന്നും മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നത് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമാണ്.

മനുഷ്യത്ത്വം എന്നത് അധികാ‍രക്കസേരകളില്‍ ഇരിക്കുന്ന മഹാന്മാര്‍ക്കൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞോ ? അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും, (രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നുള്ളത് വിസ്മരിക്കുന്നില്ല.) ആ കരാര്‍പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്‍ക്കും, മനുഷ്യത്ത്വം തൊട്ട് തീണ്ടിയിട്ടില്ലേ ?

സംസ്ഥാനങ്ങളുടെ രണ്ടിന്റേയും കേസ് കോടതിയിലിട്ട് തട്ടിക്കളിക്കുന്ന സുപ്രീം കോടതി എന്ന് പറയുന്ന പരമോന്നത നീതിന്യായ വ്യവസ്ഥയ്ക്ക് പിന്നിലുള്ളത് മനുഷ്യന്മാര്‍ തന്നെയല്ല എന്നുണ്ടോ ? ഇതെന്താ പിടികിട്ടാപ്പുള്ളിയോ, തെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോകാന്‍ ? അടുത്ത ഹിയറിങ്ങ് ഇനി ജനുവരിയിലാണ് പോലും. രണ്ട് കൂട്ടര്‍ക്കും 9 ദിവസം വീ‍തം വേണമത്രേ കേസ് വാദിച്ച് തീര്‍ക്കാന്‍!

ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാലതാമസം ? ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തുകിടക്കുന്നത് ? എന്തോന്നാണ് ഇത്ര വാദിക്കാന്‍ ? ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലും, ആളപായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ ? ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന തരത്തിലുള്ള ഒരു കേസാകുമ്പോള്‍ കോടതി നേരിട്ടിടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് മാത്രമേ നിയമമറിയാത്ത സാധാരണക്കാരനായ എനിക്ക് ചിന്തിക്കാനാകുന്നുള്ളൂ.

പാച്ചു എന്ന ബ്ലോഗര്‍ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ഒന്നാണ്. ഒറ്റയാള്‍പ്പട്ടാളമായി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പെറുക്കി മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയ ബെന്നി കുക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിന്റെ തന്നെ വാക്കുകളിലൂടെ അവിടെവായിക്കാം. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്ന്നാല്‍ മാത്രമേ പൊട്ടിപ്പൊളിഞ്ഞ അണക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ. അതാരും കാണാതിരിക്കാന്‍ തമിഴ്നാട് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഷേര്‍ഷയുടെ ഈ പോസ്റ്റും വായിക്കൂ.

ഡാം പരിസരത്തെങ്ങാനും റിക്‍ടര്‍ സ്കെയില്‍ സൂചിക 6 ലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാല്‍ എല്ലാം അതോടെ തീരും. കേന്ദ്രജലകമ്മീഷന്റെ ചട്ടപ്രകാരം, ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷിക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവരമറിയിക്കേണ്ടതും തമിഴ്നാട് സര്‍ക്കാരാണ്. കേസും കൂട്ടവുമായി കേരളത്തിനെതിരെ ശത്രുതാമനോഭാവത്തോടെ നില്‍ക്കുന്ന അവര്‍ അക്കാര്യത്തില്‍ എത്രത്തോളം ശുഷ്ക്കാന്തി കാണിക്കുമെന്ന് കണ്ടുതന്നെ അറിയണം.

എമര്‍ജന്‍സി ആക്‍ഷന്‍ പ്ലാന്‍ (E.A.P.)എന്ന അറ്റ കൈയ്യെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ പ്രധാനമായും ചെയ്യാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പറഞ്ഞ ആക്‍ഷന്‍ പ്ലാന്‍. എന്തൊക്കെ പ്ലാന്‍ ചെയ്താലും എത്രയൊക്കെ നടപ്പിലാക്കാന്‍ പറ്റും ഈ മലവെള്ളപ്പാച്ചിലിനിടയില്‍ ?! എത്രപേരുടെ ജീവനും സ്വത്തും രക്ഷിക്കാനാകും പ്രളയജലം പൊങ്ങിപ്പൊങ്ങി വരുന്നതിനിടയ്ക്ക് ? തിക്കിനും തിരക്കിനുമിടയില്‍ എല്ലാം വെള്ളത്തില്‍ വരച്ച വര മാത്രമേ ആകൂ.

കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !

ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ. ക്ഷമിക്കുക.

പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?

ചിലപ്പോള്‍ തോന്നും ഇങ്ങനെ പേടിച്ച് പേടിച്ച് ജീവനും സ്വത്തിനും ഒരുറപ്പുമില്ലാതെ ജീവിക്കുന്നതിലും ഭേദം വല്ല തീവ്രവാദിയോ മറ്റോ ആയാല്‍ മതിയായിരുന്നെന്ന്. നൂറുകണക്കിന് ആളെ കൊന്നൊടുക്കിയ വിദേശ തീവ്രവാദിക്ക് 31 കോടി ചിലവില്‍ താമസവും, ഭക്ഷണവും, പാതുകാപ്പും, വക്കീലും, വിളിപ്പുറത്ത് വൈദ്യസഹായവുമെല്ലാം കൊടുക്കുന്ന രാജ്യത്ത്, ഒരക്രമവും കാണിക്കാതെ നിയമം അനുശാസിക്കുന്നതുപോലെ മാന്യമായി ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നേരാംവണ്ണം ഭക്ഷണവും വെള്ളവും വെളിച്ചവും ജീവസുരക്ഷയും ഒന്നുമില്ല.

ഒന്ന് മാത്രം മനസ്സിലാക്കുക. രാഷ്ട്രീയവും കോടതിയുമൊക്കെ കളിച്ച് കളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തിവെക്കാനാണ് അധികാരി വര്‍ഗ്ഗത്തിന്റെ ഭാവമെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിനവര്‍ സമാധാനം പറയേണ്ടി വരും. അവരിലൊന്നിനെപ്പോലും റോഡിലിറങ്ങി നടക്കാന്‍ ബാക്കി വരുന്ന കേരളജനത അനുവദിച്ചെന്ന് വരില്ല. പേപ്പട്ടികളെ നേരിടുന്ന ലാഘവത്തോടെ തെരുവില്‍ ജനങ്ങളവരെ കല്ലെറിഞ്ഞുവീഴ്ത്തും. ഉറ്റവനും ഉടയവനും നഷ്ടപ്പെട്ട് മനസ്സിന്റെ സമനില തെറ്റി നില്‍ക്കേണ്ടി വന്നേക്കാവുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തിന് മാത്രം വിലപറയരുത്